സമഗ്രമായ ദന്ത സേവനങ്ങളിലൂടെ ഉയർന്ന നിലവാരത്തിലുള്ള പല്ലു സംരക്ഷണ പരിഹാരങ്ങൾ നവിലൻ ഡെൻ്റൽ ക്ലിനിക് നൽകുന്നു. പതിവ് പരിശോധനകൾ, വൃത്തിയാക്കൽ (സ്കെയിലിംഗ്), പ്രതിരോധ ചികിത്സകൾ, പല്ല് പറിക്കൽ, മോണ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി റൂട്ട് കനാലുകൾ, ക്രൗൺസ്, ബ്രിഡ്ജസ്, വെനീറുകൾ, ഓർത്തോഡോണ്ടിക്‌സ്, തുടങ്ങിയ നിരവധി നൂതന ചികിത്സകൾ ഞങ്ങളുടെ സ്പെഷ്യലിസ്റ്റ് ദന്ത ഡോക്ടർമാരുടെ ടീം വാഗ്ദാനം ചെയ്യുന്നു. എല്ലാവർക്കും ഫലപ്രദവും കാര്യക്ഷമവുമായ ചികിത്സ നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഫലപ്രദമായ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ദന്ത ചികിത്സ - അണുവിമുക്തവും സുഖപ്രദവുമായ അന്തരീക്ഷത്തിൽ രോഗികളുടെ വ്യക്തിഗത ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ നവിലൻ ഡെൻറൽ ഉറപ്പു നൽകുന്നു.
(എം.ഡി.എസ്, എൻഡോഡോണ്ടിസ്റ്റ്, രജിസ്റ്റേർഡ് ഡെൻ്റൽ പ്രാക്ടീഷണർ)
ഡോ. പ്രിയയുടെ ഡെന്റൽ പഠന മികവും, വിപുലമായ ചികിത്സാ പ്രവർത്തി പരിചയവും ഫലപ്രദമായ ദന്തചികിത്സ നൽകുന്നതിന് സഹായിക്കുന്നു. ചെന്നൈയിലെ ഡോ. എം.ജി.ആർ സർവ്വകലാശാലയിൽ നിന്ന് 2005-ൽ ബി.ഡി.എസ് പൂർത്തിയാക്കി, കൂടാതെ യുകെയിലെ ഉയർന്ന നിലവാരമുള്ള ഓവർസീസ് രജിസ്ട്രേഷൻ പരീക്ഷയിൽ വിജയിച്ചു - ഇത് അവരുടെ പ്രൊഫഷണൽ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. 2012-ൽ, ഡോ. ജേക്കബ് ഡാനിയേലിൻ്റെ നേതൃത്വത്തിൽ ബാംഗ്ലൂരിലെ ന്യൂ ഡെൻ്റൽ ഹോസ്പിറ്റലിൽ, സ്പെഷ്യലൈസ്ഡ് എൻഡോഡോണ്ടിക് പരിശീലനം നേടി. ഡോ. പ്രിയ, 2019-ൽ അവരുടെ ബിരുദാനന്തര ബിരുദം (കൺസർവേറ്റീവ് ഡെൻ്റിസ്ട്രിയിലും എൻഡോഡോണ്ടിക്‌സിലും - എം.ഡി.എസ്) കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസിൽനിന്നു (കെ.യു.എച്ച്.എസ്) നേടി. കൊച്ചിയിലെ മൈക്രോസ്‌കോപ്പിക് ഡെൻ്റിസ്ട്രിയിലെ തുടർ പരിശീലനം, കൂടാതെ വിവിധ ഡെൻ്റൽ ക്ലിനിക്കുകളിൽ വർഷങ്ങളോളം ചികിത്സ സേവനം നൽകി വലിയ പ്രവർത്തി-പരിചയവും അനുഭവ-സമ്പത്തും നേടി. എൻഡോഡോണ്ടിക്‌സിലെ വൈദഗ്ധ്യത്തിന് പുറമേ, ഡോ. പ്രിയ, ഓർത്തോഡോണ്ടിക്‌സ്, പെരിയോഡോണ്ടിക്‌സ്, പ്രോസ്‌റ്റോഡോണ്ടിക്‌സ്, ഓറൽ സർജറി, പീഡിയാട്രിക് ഡെൻ്റിസ്ട്രി എന്നിവയുൾപ്പെടെ വിവിധ മേഖലകളിലുള്ള ദന്ത-ഡോക്ടർമാരുടെ ഒരു ടീമിനെ നയിക്കുന്നു, ഇതെല്ലാം നവിലൻ ഡെൻ്റൽ ക്ലിനിക്കിൽ സമഗ്രവും കാര്യപ്രദവുമായ ചികിത്സാ സമീപനം ഉറപ്പാക്കുന്നു.